Advertisement

ശാർദുൽ താക്കൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

November 15, 2022
1 minute Read

ഡൽഹി ക്യാപിറ്റൽസിൻ്റെ ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. 10.75 കോടി രൂപ മുടക്കി ഡൽഹി ടീമിലെത്തിച്ച ശാർദുലിനെ പണം നൽകിയാണ് കൊൽക്കത്ത ടീമിലെത്തിച്ചത്. ഇതിനൊപ്പം കൊൽക്കത്തയിൽ നിന്ന് മുംബൈ ഓൾറൗണ്ടർ അമൻ ഹക്കിം ഖാനെ ഡൽഹി സ്വന്തമാക്കുകയും ചെയ്തു. നേരത്തെ, ലോക്കി ഫെർഗൂസണെയും റഹ്‌മാനുള്ള ഗുർബാസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് സ്വന്തമാക്കിയിരുന്നു.

കിംഗ്സ് ഇലവൻ പഞ്ചാബ്, റൈസിങ്ങ് പൂനെ സൂപ്പർജയൻ്റ്സ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായി ഐപിഎൽ ജഴ്സിയണിഞ്ഞ ശാർദുൽ 74 ഇന്നിംഗ്സുകളിൽ നിന്ന് 82 വിക്കറ്റുകളാണ് നേടിയത്.

ഓസീസ് പേസർ ജേസൻ ബെഹ്റൻഡോർഫ് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ നിന്നണ് താരം മുംബൈയിലേക്ക് തിരികെയെത്തിയത്. കഴിഞ്ഞ ലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ആർസിബി ബെഹ്റൻഡോർഫിനെ ടീമിലെത്തിച്ചത്. എന്നാൽ, താരം ഒരു മത്സരത്തിലും കളിച്ചിരുന്നില്ല.

2018 മുതൽ 2020 മുംബൈ ഇന്ത്യയിലുണ്ടായിരുന്ന ബെഹ്റൻഡോർഫ് 2019ൽ അഞ്ച് മത്സരങ്ങൾ കളിച്ച് അത്ര തന്നെ വിക്കറ്റുകൾ നേടിയിരുന്നു. 2021ൽ താരം മുംബൈ വിട്ട് ചെന്നയിലെത്തിയെങ്കിലും കളിച്ചില്ല. ഓസ്ട്രേലിയക്കായി 9 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 7 വിക്കറ്റ് നേടിയിട്ടുണ്ട്.

ഈ മാസം 15നാണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തീയതി. അടുത്ത സീസണു മുന്നോടി ആയുള്ള മിനി ലേലം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും.

കഴിഞ്ഞ സീസണിൽ ഗുജറാത്തിനായി 13 മത്സരങ്ങൾ കളിച്ച ഫെർഗൂസൻ 12 വിക്കറ്റാണ് നേടിയത്. ജേസൻ റോയ്ക്ക് പകരം ഗുജറാത്തിലെത്തിയ ഗുർബാസ് ഒരു കളി കളി പോലും കളിച്ചിരുന്നില്ല.

Story Highlights: shardul thakur kolkata knight riders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top