ആറ്റിങ്ങലില്‍ വീണ്ടും വിദ്യാര്‍ത്ഥികളുടെ ‘തല്ലുമാല’; പൊലീസെത്തിയപ്പോള്‍ ഓടിരക്ഷപെട്ടു; വിഡിയോ

തിരുവനന്തപുരം ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ട തല്ല്. ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് ് സ്റ്റാന്‍ഡില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത്. കൂട്ടത്തല്ലിന്റെ വിഡിയോ പുറത്തുവന്നു.
ഇന്നലെ വൈകിട്ട് അഞ്ചു മണിക്കായിരുന്നു സംഭവം. പൊലീസ് എത്തിയപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപെട്ടു. സ്‌കൂള്‍ വിട്ട സമയമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നത്. കൂട്ടത്തല്ല് കണ്ടുനിന്ന യാത്രക്കാര്‍ മൊബൈലില്‍ വിഡിയോ പകര്‍ത്തുകയായിരുന്നു.
Read Also: ശാസ്താംകോട്ട ഭരണിക്കാവ് ടൗണിൽ വിദ്യാർത്ഥികളുടെ തല്ലുമാല വീണ്ടും തുടരുന്നു
ഇതിന് മുന്‍പും നിരവധി തവണ ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ പൊതുസ്ഥലത്ത് വച്ച് സംഘര്‍ഷമുണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ അടിപിടി നിര്‍ത്തലാക്കാന്‍ ഇടപെടലുണ്ടാകുമെന്ന് പൊലീസും പറഞ്ഞിരുന്നു.
Story Highlights: student clash attingal bus stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here