നാക്കുപിഴ ആര്‍ക്കും സംഭവിക്കാം, ഇനി ഇങ്ങനെ ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ ഉറപ്പുനല്‍കി: താരിഖ് അന്‍വര്‍

വിവാദ പ്രസ്താവനകളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരായി തനിക്ക് പരാതി ലഭിച്ചിട്ടില്ല. യുഡിഎഫ് ഘടകകക്ഷികളുമായി സംസാരിക്കും. ഭാവിയില്‍ ഇത്തരം പ്രസ്താവന ഉണ്ടാകില്ലെന്ന് കെ സുധാകരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. (tariq anwar on k sudhakaran’s controversial statements)
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മാപ്പ് പറഞ്ഞതോടെ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. കെ സുധാകരന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ ആശങ്ക സ്വാഭാവികമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഘടകകക്ഷികളുടെ ആശങ്ക രമ്യമായി പരിഹരിക്കും. വാജ്‌പേയിക്കും അദ്വാനിക്കുമൊപ്പം അത്താഴമുണ്ട ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
നെഹ്‌റുവിനെക്കുറിച്ചുള്ള കെ സുധാകരന്റെ പരാമര്‍ശമാണ് വിവാദമായത്. വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ ജവാഹര്‍ലാല്‍ നെഹ്‌റു തയ്യാറായി എന്നുള്‍പ്പെടെ കെ സുധാകരന്‍ പറഞ്ഞു.ആര്‍എസ്എസ് നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജിയെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. കണ്ണൂരില്‍ ഡിസിസി സംഘടിപ്പിച്ച നവോഥാന സദസില്‍ വച്ചായിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.
Story Highlights: tariq anwar on k sudhakaran’s controversial statements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here