Advertisement

‘സുധാകരന്റെ പരാമർശങ്ങൾ ഗൗരവതരം’, പാർട്ടി പരിശോധിക്കുമെന്ന് വി ഡി സതീശൻ

November 15, 2022
2 minutes Read

കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആർ.എസ്.എസ് പ്രസ്താവനയിൽ അതൃപ്തി പ്രകടമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വളരെ ഗൗരവമുള്ള പ്രസ്താവനയാണ് സുധാകരന്റേത്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് നേതൃത്വം ചർച്ച ചെയ്തുവെന്നും സംസാരിച്ചപ്പോൾ നാക്കുപിഴയെന്ന് തിരുത്തിയതായും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.(vd satheesan response on ksudhakaran’s rss remarks)

സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നത്.വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി.

Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്

കെപിസിസി അധ്യക്ഷ്നറെ ഭാഗത്ത് നിന്നും തുടർച്ചയായി ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോൺഗ്രസ് പരിശോധിക്കുമെന്നും സതീശൻ വ്യക്തമാക്കി. ബംഗാളിൽ പരസ്യമായി സിപിഐഎം- ബി ജെ പി ബാന്ധവമാണ്. അങ്ങനെയുള്ള സിപിഐഎം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സതീശൻ തുറന്നടിച്ചു.

Story Highlights: vd satheesan response on ksudhakaran’s rss remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top