Advertisement

തെരഞ്ഞെടുപ്പിന് 4 ദിവസം മാത്രം; നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ

November 16, 2022
Google News 1 minute Read

നേപ്പാളിൽ വ്യാജ ബാലറ്റ് പേപ്പറുകളുമായി ഇന്ത്യക്കാരൻ പിടിയിൽ. 40 വയസുകാരനായ ഇജാസത് അഹ്‌മദാണ് നേപ്പാളിലെ ജഗന്നത്പൂരിൽ നിന്ന് പിടിയിലായത്. തെരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ 15,000 വ്യാജ ബാലറ്റ് പേപ്പറുകൾ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. നവംബർ 20നാണ് നേപ്പാളിലെ ഫെഡറൽ പാർലമെൻ്റ്, പ്രവിശ്യാ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടക്കുക.

ബീഹാറിലെ വെസ്റ്റ് ചമ്പാരൻ സ്വദേശിയാണ് പിടിയിലായ ഇജാസത് അഹ്‌മദ്. ബാലറ്റ് പേപ്പറുകളുമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഇജാസതിനെ പൊലീസ് പിടികൂടിയത്. ഇന്ത്യൻ രെജിസ്ട്രേഡ് ബൈക്കിലായിരുന്നു ഇയാളുടെ യാത്ര.

Story Highlights: fake ballots nepal indian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here