Advertisement

വ്യാജ കാൻസർ മരുന്ന് നിർമാണ സംഘം പിടിയിൽ; 8 കോടിയുടെ മരുന്നുകൾ പിടികൂടി

November 16, 2022
Google News 1 minute Read

വ്യാജ കാൻസർ മരുന്ന് നിർമിക്കുന്ന സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. ഒരു ഡോക്ടർ ഉൾപ്പെടെ സംഘത്തിൽപ്പെട്ട 4 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകൾ കണ്ടെടുത്തതായും പൊലീസ്.

ചൊവ്വാഴ്ചയാണ് വ്യാജ കാൻസർ മരുന്നുകൾ നിർമ്മിക്കുന്ന സംഘത്തെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പൊലീസ് കമ്മീഷണർ പറയുന്നതനുസരിച്ച് 2 എഞ്ചിനീയർമാരും ഒരു ഡോക്ടറും ഒരു എംബിഎയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേർ ഓടിരക്ഷപ്പെട്ടെന്നും ഇവരെ എത്രയും വേഗം പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

ജീവൻ രക്ഷാ കാൻസർ മരുന്നുകൾ എന്ന വ്യാജേനയാണ് പ്രതികൾ നിർമാണം നടത്തിയിരുന്നത്. കഴിഞ്ഞ 4 വർഷമായി റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഹരിയാനയിലെ സോനിപട്ടിലെ ഒരു ഫാക്ടറിയും ഗാസിയാബാദിലെ ഒരു ഗോഡൗണും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും എട്ട് കോടി രൂപ വിലവരുന്ന വ്യാജ മരുന്നുകൾ കണ്ടെടുത്തു.

Story Highlights: Fake Cancer Medicines Worth ₹ 8 Crore Seized In Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here