Advertisement

ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവം; മോർബി നഗരസഭയ്ക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

November 16, 2022
2 minutes Read

ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന സംഭവത്തിൽ മോർബി നഗരസഭയ്ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തൂക്കുപാലത്തിന്റെ പുനർനിർമ്മാണത്തിന് കരാർ നൽകിയത് ശരിയായ രീതിയിലല്ല. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടർ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ ചോദിച്ചു.

പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വർഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോർ നഗരസഭ കരാർ നൽകിയത്. 135 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മോർബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചു. കരാർ 2017 ന് ശേഷവും പുതുക്കാതിരുന്നിട്ടും വീണ്ടും എന്ത് അടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ പുനർനിർമ്മാണത്തിന് കമ്പനി മേൽനോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.

ഇതിനിടെ അപകടം ഉണ്ടായപ്പോൾ മിന്നൽ വേഗതയിൽ പ്രവർത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിച്ചു. സംഭവത്തിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇനിയും കുറ്റക്കാരുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Read Also: മോർബി തൂക്കുപാല ദുരന്തം; ബിജെപി സർക്കാരിനെതിരെ കുറ്റപത്രം പുറത്തിറക്കി കോൺഗ്രസ്

Story Highlights: Gujarat High Court’s Strong Remarks On Morbi Bridge Tragedy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top