Advertisement

സഭാതര്‍ക്കം ശാശ്വതമായി അവസാനിപ്പിക്കുവാന്‍ നിയമനിര്‍മ്മാണം വേണം; യാക്കോബായ സഭ

November 16, 2022
Google News 1 minute Read

യാക്കോബായ ഓർത്തഡോക്സ് സഭാതര്‍ക്കം ശാശ്വതമായി അവസാനിപ്പിക്കുവാന്‍ നിയമനിര്‍മ്മാണം വേണമെന്ന് യാക്കോബായ സഭ. സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭ പിന്മാറിയ നടപടി അപലപനീയമാണെന്ന് മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

നടപടി ഓർത്തഡോക്സ് സഭ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മധ്യസ്ഥ ശ്രമങ്ങളോടും അനുകൂല നിലപാടാണ് യാക്കോബായ സഭ എടുത്തിട്ടുള്ളത്.ഓര്‍ത്തഡോക്സ് സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളും നിയമനിര്‍മ്മാണത്തെ സ്വാഗതം ചെയ്യുന്നു.ഓര്‍ത്തഡോക്‌സ് സഭ സമാധാന ശ്രമങ്ങളോടു സഹകരിക്കണമെന്നും ജോസഫ് മോര്‍ ഗ്രീഗോറിയോസ് വ്യക്തമാക്കി.

Read Also: സഭാതർക്കം; ചീഫ് സെക്രട്ടറിയും നിയമസെക്രട്ടറിയും ഇരു വിഭാഗങ്ങളുമായി ചർച്ച നടത്തും

Story Highlights: Orthodox- Jacobite church dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here