പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കൊവിഡ്

പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച യു.കെയിൽനിന്ന് തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.
കോപ്-27 കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈജിപ്തിലെത്തിയ ഇദ്ദേഹം സഹോദരൻ നവാസ് ഷെരീഫിനെ സന്ദർശിക്കാനാണ് ലണ്ടനിലേക്കു പോയത്. മൂന്നാം തവണയാണ് പാക് പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
Story Highlights: Pak PM Shehbaz Sharif Tests Positive For COVID-19
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!