മുസ്‌ലിം ലീഗിന്റെ മതേതര മനസ് ഇടതുപക്ഷത്ത്; എ കെ ബാലൻ

ഗവർണർക്കെതിരെ സമരം ശക്തമാക്കുമെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. ഗവർണർ നിലപാട് തിരുത്തുംവരെ സമരം തുടരും. ഇ പി ജയരാജൻ സമരത്തിന് വരാതിരുന്നത് ആരോഗ്യപ്രശ്‌നം കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ മതേതര മനസ് ഇടതു പക്ഷത്തെന്നും എ കെ ബാലൻ ട്വന്റിഫോറിനോട് പറഞ്ഞു.(protest will continue against governor says ak balan)
Read Also: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ ഋഷി സുനക് മുഖ്യാതിഥി?; ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്
രാജ്ഭവൻ മാർച്ചിലായിരുന്നു ജയരാജൻ പങ്കെടുക്കേണ്ടിയിരുന്നത്. അദ്ദേഹം പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പും ഉണ്ടായിരുന്നത്. എന്നാൽ, കണ്ണൂരിലേക്കു മടങ്ങിയ ജയരാജൻ അവിടെയും പങ്കെടുത്തില്ല.
ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സാർഥം കുറച്ചുദിവസം ജയരാജൻ പാർട്ടിയിൽനിന്ന് അവധിയെടുത്തിരുന്നു. നവംബർ ആറിനാണ് അവധിയവസാനിച്ചത്. ഇതിനിടയിൽ അഞ്ച്, ആറ് തീയതികളിൽ നടന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
Story Highlights: protest will continue against governor says ak balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here