Advertisement

രണ്ടു കോടി രൂപ തട്ടിയെന്ന് പരാതി; ആലപ്പുഴയിൽ പിടിയിലായ യുവാവിനെ മഹാരാഷ്ട്ര പൊലീസിന് കൈമാറി

November 16, 2022
Google News 1 minute Read

രണ്ടു കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ആലപ്പുഴയിൽ പിടിയിലായ യുവാവിനെ മഹാരാഷ്ട്ര പൊലീസിന് കൈമാറി. ആലപ്പുഴ പൂങ്കാവ് സ്വദേശി ടോണിയെ നാളെ മുംബൈയ്ക്ക് കൊണ്ടുപോകും.

പൂനെയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ ആലപ്പുഴ നഗരത്തിൽ വച്ച് കാർ തടഞ്ഞാണ് നോർത്ത് പൊലീസ് ഇയാളെ പിടികൂടിയത്. നഗരത്തിലൂടെ കുടുംബവുമായി കാറിൽ പോകുമ്പോൾ പൊലീസ് ഇയാളെ വളയുകയായിരുന്നു. കാർ തുറക്കാതെ ഉള്ളിലിരുന്ന ഇയാളെ ചില്ല് പൊളിച്ച് ലോക്ക് തുറന്നാണ് പൊലീസ് പിടികൂടിയത്.

Read Also: മുംബെയിൽ രണ്ടു കോടി രൂപ തട്ടിയെടുത്ത യുവാവ് ആലപ്പുഴയിൽ പിടിയിൽ

Story Highlights: Youth arrested in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here