വ്യാജ കറന്‍സിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കാനായി; നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍

നോട്ട് നിരോധനത്തെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചത്.
വ്യാജ കറന്‍സിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് 2016ലെ നോട്ട് നിരോധനമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. കൂടാതെ, കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കൂടിയാണിതെന്നും കേന്ദ്രം അറിയിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ കുറിച്ച് പഠിച്ച ശേഷം പരിഹാരമായാണ് നടപടിയെടുത്തത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ശുപാര്‍ശ പ്രകാരമാണ് നോട്ട് അസാധുവാക്കല്‍ തീരുമാനമെടുത്തതെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു
Read Also: നോട്ട് നിരോധനത്തെ രാഹുല്‍ ഗാന്ധി അനുകൂലിച്ചോ? പ്രചരിക്കുന്ന വിഡിയോയിലെ സത്യമെന്ത്?
നോട്ട് നിരോധനത്തിന് 6 വയസാകുമ്പോള്‍ രാജ്യത്ത് പൊതുജനത്തിന്റെ കൈവശം ഉള്ള കറന്‍സി 30 ലക്ഷം കോടിയോളമാണ്. നോട്ട് നിരോധനത്തിന്റെ തൊട്ടു മുന്നത്തെ മാസമായ 2016 ഒക്ടോബറില്‍ 17 ലക്ഷം കോടി രൂപ മാത്രമായിരുന്നു ഇത്. കള്ളപ്പണം പിടിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ നോട്ട് നിരോധനം വിജയിച്ചില്ല എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു ഈ കണക്കെന്നാണ്് പ്രതിപക്ഷം പറയുന്നത്.
2.5 ലക്ഷം ‘കടലാസ് കമ്പനി’കളുടെ റജിസ്‌ട്രേഷന്‍ റദാക്കിയെന്ന് കേന്ദ്രം പറയുന്നു. 22 ലക്ഷം അക്കൗണ്ടുകളുടെ പരിശോധനയും നടപടിയും പുരോഗമിയ്ക്കുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ യാഥാര്‍ത്ഥ്യമാകുന്ന സമ്പദ്വ്യവസ്ഥയുടെ ഔപചാരികവല്‍ക്കരണത്തിന് കാരണം നാട്ട് നിരോധനം ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
Story Highlights: Central government defends demonetisation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here