മനക്കപ്പാറ റോഡില്‍ വീണ്ടും ഭീതി പരത്തി ‘കബാലി’; വാഹനങ്ങള്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിരപ്പള്ളി- മനക്കപ്പാറ റോഡില്‍ വീണ്ടും കബാലി എന്ന് അറിയപ്പെടുന്ന കാട്ടാന വാഹനം തടഞ്ഞു. മലക്കപ്പാറയില്‍ നിന്ന് തേയില കേറ്റിവന്ന ലോറി ആന റോഡില്‍ വച്ച് തടയുകയായിരുന്നു. ലോറിക്ക് പിന്നിലായി ഒരു കാറുമുണ്ടായിരുന്നു. രണ്ട് വാഹനങ്ങളും പിന്നോട്ടെടുത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആന മദപ്പാടിലാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. (elephant kabali in malakkappara road)
ഷോളയാര്‍ പവര്‍ ഹൗസ് റോഡിലൂടെ ആന താഴേക്ക് ഇറങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ചാലക്കുടിയില്‍ നിന്നും വാല്‍പ്പാറ വരെ നീണ്ടുകിടക്കുന്ന അന്തര്‍സംസ്ഥാന പാതയിലൂടെ നിരവധി വിനോദ സഞ്ചാരികളും വ്യാപാരാവശ്യത്തിനുള്ള വാഹനങ്ങളും കടന്നുപോകാറുണ്ട്. യാത്രയ്ക്കായി ഈ വഴി തെരഞ്ഞെടുക്കുന്നവര്‍ വളരെ ജാഗ്രത പുലര്‍ത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
ഇതേ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും കഴിഞ്ഞ ദിവസവും ഒരു സ്വകാര്യ ബസ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആന വഴി തടഞ്ഞതോടെ എട്ട് കിലോമീറ്ററോളം ദൂരം ഡ്രൈവര്‍ ബസ് പുറകോട്ട് എടുത്താണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
Story Highlights: elephant kabali in malakkappara road
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!