ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറുകളുടെ രാജ്യത്തെ ഏറ്റവും വലിയ സംഗമത്തിന് സാക്ഷിയായി തലസ്ഥാന നഗരി

കാറുകള്‍ എന്നും വലിയൊരു വിഭാഗം ജനങ്ങള്‍ക്കും ഹരമാണ്. ജീവിത സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് കാറുകളും ഇത്തരക്കാര്‍ മാറിക്കൊണ്ടിരിക്കുന്നു. കാറുകളുടെ പേരിലുള്ള ക്ലബ്ബുകളും ഒത്തുകൂടലുകളും പലയിടത്തും ഇടയ്ക്ക് നടന്നുവരാറുണ്ട്. എന്നാല്‍ ഒരു പ്രത്യേക ബ്രാന്‍ഡ് കാറുകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കുകയാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരം. ഫോര്‍ഡിന്റെ ഇക്കോസ്‌പോര്‍ട്ട് കാറുകളുടെ പ്രദര്‍ശനത്തോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംഗമത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുന്നത്.(largest gathering of ford ecosport car )
മുന്നൂറോളം ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാറുകളാണ് കഴക്കൂട്ടം അല്‍ സാജ് കണ്‍വെന്‍ഷന്‍ സെന്ററിലെ മെഗാ മീറ്റില്‍ അണിനിരന്നത്.ഇക്കോസ്‌പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ഒത്തുചേരലായിരുന്നു ഇത്. തിരുവനന്തപുരത്തെ താമസക്കാരും നഗരത്തില്‍ ജോലിക്കും മറ്റുമായി വിവിധ ആവശ്യങ്ങള്‍ക്ക് താമസിക്കുന്നവരും ഉള്‍പ്പെടുന്ന എക്കോസ്‌പോര്‍ട്ട് കാറുകളുടെ കൂട്ടായ്മയായ ‘എക്കോസ് ട്രിവാന്‍ഡ്രം’ ക്ലബ്ബ് അംഗങ്ങളാണ് ഈ കാര്‍ സംഗമം സംഘടിപ്പിച്ചത്. ക്ലബ്ബിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനാണ് അംഗങ്ങള്‍ ഒത്തുകൂടിയത്.
വ്യത്യസ്ത കളറുകളിലുള്ള 290 എക്കോസ്‌പോര്‍ട്ടുകളാണ് നിരനിരയായി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിറഞ്ഞത്. കാറുകളുടെ ഉടമകളും കുടുംബാംഗങ്ങളും അടക്കം ആയിരത്തിലധികം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ ഐപിഎസാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ട് സുരക്ഷിതമായി മാത്രമേ വാഹനം ഓടിക്കൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം ഇക്കോസ്ട്രിവാന്‍ഡ്രം അംഗങ്ങള്‍ പ്രതിജ്ഞയെടുത്തു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് കമ്മീഷണര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫോര്‍ഡ് ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് ഓപ്പറേഷന്‍സ് മേധാവി മനോജ് ദദിച്ച് മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയില്‍ ഉത്പാദനം നിര്‍ത്തിയെങ്കിലും ഫോര്‍ഡ് ഉപഭോക്താക്കള്‍ക്ക് സര്‍വീസിനോ വാറണ്ടിക്കോ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയ്‌ക്കോ ഒരു തടസവുമുണ്ടാകില്ലെന്നും സര്‍വീസ് സെന്ററുകള്‍ പഴയതു പോലെ തന്നെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയില്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചിട്ട് പോലും, ജനപ്രിയ വാഹനമായ എക്കോസ്‌പോര്‍ട്ട് എന്ന ബ്രാന്‍ഡിനോടുള്ള ഇഷ്ടം അല്‍പംപോലും ചോര്‍ന്നു പോവാതെ, കാറിനെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ കാണുന്ന വാഹനപ്രേമികളാണ് എക്കോസ് ട്രിവാന്‍ഡ്രത്തിലെ അംഗങ്ങള്‍.
ക്ലബ് അംഗങ്ങള്‍ക്കായുള്ള മത്സരങ്ങളും മറ്റ് സാസ്‌കാരിക പരിപാടികളും തുടര്‍ന്ന് നടന്നു. വിവിധ വാഹന ആക്‌സസറികള്‍ വിലക്കുറവോടെ സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന സ്റ്റാളുകളും അംഗങ്ങള്‍ക്കായി സജ്ജീകരിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ഫോര്‍ഡ് ഡീലര്‍ ശൃംഖലയായ കൈരളി ഫോര്‍ഡിന്റെ പിന്തുണയോടെയായിരുന്നു പരിപാടി.
Read Also: മോദി-ഋഷി കൂടിക്കാഴ്ച; ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ച് യുകെ
സംസ്ഥാന തലത്തില്‍ ഇക്കോസ്‌പോര്‍ട്ട് ഓണേഴ്‌സ് കേരള എന്ന പേരിലും എക്കോസ്‌പോര്‍ട്ട് ഉടമകളുടെ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ അങ്കമാലിയില്‍ വെച്ചുനടന്ന ഇക്കോസ് കേരള മീറ്റില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള ഇക്കോസ്‌പോര്‍ട്ട് ഉടമകളും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു.
2019ലാണ് തലസ്ഥാനത്തെ എക്കോസ്‌പോര്‍ട്ട് ഉടമകളുടെ കൂട്ടായ്മയായ എക്കോസ് ട്രിവാന്‍ഡ്രം സ്ഥാപിതമായത്. ഇന്ന് തിരുവനന്തപുരത്തെ അറുനൂറിലധികം ഇക്കോസ്‌പോര്‍ട്ട് ഉടമകള്‍ ക്ലബ്ബിന്റെ ഭാഗമാണെന്ന് പ്രസിഡന്റ് നൌഫല്‍ ജെ.എസ് പറഞ്ഞു. സര്‍വീസ് സെന്ററുകള്‍ ഉള്‍പ്പെടെ ഓട്ടോമോട്ടീവ്, നോണ്‍ ഓട്ടോമോട്ടീവ് വിഭാഗങ്ങളില്‍ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ക്ലബ്ബ് അംഗങ്ങള്‍ക്ക് നിരവധി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. തലസ്ഥാനത്തെ പ്രമുഖ സര്‍വീസ് സെന്ററുകള്‍ മുതല്‍ പ്രധാന റസ്റ്റോറന്റുകള്‍ വരെ ഈ ഇക്കോസ് ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ‘പ്രിവിലേജ് പാര്‍ട്ണര്‍മാരാണ്’. രൂപീകരണത്തിന് ശേഷം 2021 ഏപ്രിലില്‍ നടത്തിയ ആദ്യ സംഗമത്തില്‍ 138 എക്കോസ്‌പോര്‍ട്ടുകളാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തിനപ്പുറം കഴിഞ്ഞ ദിവസം നടന്ന സംഗമനത്തില്‍ ഇത് 290 ആയി ഉയര്‍ന്നു.
Story Highlights: largest gathering of ford ecosport car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here