Advertisement

ആരാധകനൊപ്പം സെൽഫിയെടുത്തു; ആരാധികയ്ക്കൊപ്പം സെൽഫിയെടുക്കാതെ ഒഴിഞ്ഞുമാറി റിസ്വാൻ: വിഡിയോ

November 17, 2022
Google News 4 minutes Read

ആരാധികയ്ക്കൊപ്പം സെൽഫിയെടുക്കാൻ കൂട്ടാക്കാതെ പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. പാകിസ്താനിൽ നടന്ന ഒരു പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. ആരാധകനൊപ്പം സെൽഫിയെടുത്ത റിസ്വാൻ ആരാധികയുടെ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ പ്രചരിക്കുകയാണ്.

ടി-20 ലോകകപ്പിൽ ഫൈനലിലെത്തിയ പാകിസ്താൻ അഞ്ച് വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഫൈനലിൽ പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സും സാം കുറാനുമാണ് ഇംഗ്ലണ്ട് വിജയശിൽപ്പികൾ. ചരിത്രത്തിൽ ഒരേസമയം ടി-20, ഏകദിന ലോക കിരീടങ്ങൾ സ്വന്തമാക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്.

Story Highlights: mohammad rizwan lady fan selfie video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here