Advertisement

കെ. സുധാകരനെതിരെ നിലപാട് മയപ്പെടുത്തി മുസ്ലിംലീഗ്, ലീഗിന്റെ പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സിപിഐഎം

November 17, 2022
Google News 3 minutes Read
Muslim League stand against k Sudhakaran CPIM

കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ആർഎസ്എസ് പ്രസ്താവനയിൽ നിലപാട് മയപ്പെടുത്തുകയാണ് മുസ്ലിം ലീഗ്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കില്ലെന്ന് നേതൃത്വത്തിന്റെ ഉറപ്പുകിട്ടിയിട്ടുണ്ടെന്നും വിഷയം കോൺഗ്രസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നുമാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. കെ.സുധാകരൻ പാണക്കാട് തങ്ങളോടും കുഞ്ഞാലിക്കുട്ടിയോടും സംസാരിച്ചെന്നും പി.എം.എ. സലാം വ്യക്തമാക്കുന്നു. ( Muslim League stand against k Sudhakaran, CPIM using the League’s protest politically ).

എന്നാൽ, കെ. സുധാകരന്റെ ആർഎസ്എസ് പ്രസ്താവനകളിൽ ലീഗ് ഉയർത്തിയ പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് സിപിഐഎം. ലീഗിന്റെ അടിത്തറ മതേതര മൂല്യങ്ങളിലാണെന്നും കോൺഗ്രസ്‌ നേതൃത്വത്തെ അവർക്ക് അംഗീകരിക്കാൻ ആകില്ലെന്നും സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലൻ 24നോട്‌ പറഞ്ഞു. ലീഗ് ശരിയായ നിലാട് സ്വീകരിച്ചു മുന്നോട്ട് വരട്ടെ എന്നാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പ്രതികരണം. ലീഗ് പാർട്ടി ഒന്നായി ഇടതു ക്യാമ്പിൽ എത്തിയില്ലെങ്കിലും ഒരു വിഭാഗത്തെയാണ് സിപിഎംഐ ഉന്നം വെക്കുന്നത്.

Read Also: കെ. സുധാകരന്റെ ഉള്ളിൽ കാവി, പുറമേ ഖദർ, അദ്ദേഹം ബി.ജെ.പി യിലേക്ക് പോകും; എം.വി ജയരാജൻ

യുഡിഎഫിൽ വിള്ളലുണ്ടാകാതിരിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലാണ് ഇന്നലെ ഫലം കണ്ടത്. കെപിസിസി അധ്യക്ഷനെ താക്കീത് ചെയ്യണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യത്തിൽ ലീഗ് ഇടപെടില്ലെന്നും പി.എം.എ സലാം ഇന്നലെ പ്രതികരിച്ചിരുന്നു. കോൺഗ്രസ് നൽകിയ ഉറപ്പുകൾ പാലിക്കുമെന്നാണ് പ്രതീക്ഷ. സുധാകരന്റെ പ്രസ്താവനയിൽ ലീഗ് പ്രതികരിച്ചതിന് ഫലമുണ്ടായി. മുസ്‌ലിം ലീഗ് യു.ഡി.എഫിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കണ്ണൂരിലെ ആർ.എസ്.എസ് ശാഖയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ അതൃപ്തി അറിയിച്ചിട്ടും അത് വീണ്ടും ആവർത്തിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. എം കെ മുനീർ, പിഎംഎ സലാം തുടങ്ങിയ ലീഗ് നേതാക്കൾ സുധാകരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ ലീഗിനെ അനുനയിപ്പിക്കുകയായിരുന്നു.

ലീഗിന്റെ ഇടത്തോട്ടുള്ള വരവ് ഏറെ കാലമായുള്ള രാഷ്ട്രീയ ചർച്ച ആണെങ്കിലും ഇപ്പോൾ സാഹചര്യം വേറിട്ടതാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ പരസ്യമായി ലീഗ് ജനറൽ സെക്രട്ടറി ഉൾപ്പടെ നിലപാട് എടുത്തതിനെ മികച്ച അവസരമായാണ് സിപിഐഎം വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെയാണ് വിഷയത്തിൽ ലീഗിന് പിന്തുണ നൽകി സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എ.കെ ബാലൻ രംഗത്തെത്തിയതും.

Story Highlights: Muslim League stand against k Sudhakaran, CPIM using the League’s protest politically

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here