Advertisement

പേടിപ്പിച്ചും വലച്ചും ഒടുവില്‍ കുടുങ്ങി; മീനങ്ങാടിയിലെ കടുവ പിടിയില്‍

November 17, 2022
Google News 2 minutes Read

വയനാട് മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയില്‍. കുപ്പമുടി എസ്റ്റേറ്റ് പൊന്‍മുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് കടുവ കൂട്ടില്‍ അകപ്പെട്ടത്. കടുവയെ എസ്റ്റേറ്റില്‍ നിന്ന് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. (tiger trapped in cage wayanad)

കൃഷ്ണഗിരി ഉള്‍പ്പെടെയുള്ള പ്രദേശത്ത് ആക്രമണം നടത്തിയ കടുവ തന്നെയാണോ കുടുങ്ങിയതെന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. കടുവ കൂട്ടില്‍ കുടുങ്ങിയത് കാണാനായി നിരവധി ജനങ്ങളാണ് കൂടിനരികെ തടിച്ചുകൂടിയത്. കടുവയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അവശതകളുണ്ടോയെന്ന് ഉടന്‍ പരിശോധിക്കും.

Story Highlights: tiger trapped in cage wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here