Advertisement

വി.ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവന; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

November 18, 2022
3 minutes Read
case against Rahul Gandhi in Statement against VD Savarkar

വി ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. ശിവസേന ഷിന്‍ഡെ വിഭാഗം നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സവര്‍ക്കറുടെ കൊച്ചുമകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.(case against Rahul Gandhi in Statement against VD Savarkar)

മഹാരാഷ്ട്രയിലെത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഹിന്ദുത്വ ആശയപ്രചാരകന്‍ വി ഡി സവര്‍ക്കര്‍ക്കെതിരായ പ്രസ്താവന നടത്തിയത്. സവര്‍ക്കര്‍ എഴുതിയ കത്തിന്റെ പകര്‍പ്പ് ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ ക്ഷമ ചോദിച്ചുവെന്ന് രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. രക്ഷാപണ കത്തില്‍ ഒപ്പിട്ട സസവര്‍ക്കര്‍ നെഹ്‌റു, പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് എഴുതിയ കത്തില്‍ ‘സര്‍, അങ്ങയുടെ ഏറ്റവും അനുസരണയുള്ള ദാസനായി തുടരാന്‍ ഞാന്‍ അപേക്ഷിക്കുന്നു’ എന്ന് എഴുതി ഒപ്പിട്ടു. സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ അദ്ദേഹം ഒറ്റിക്കൊടുത്തു. ഭയം മൂലമായിരുന്നു കത്തെഴുതിയത്’. എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍.

Read Also: സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല; പ്രതികരണവുമായി സ്പീക്കര്‍ എംബി രാജേഷ്

അതേസമയം ബിജെപിയെ ചോദ്യം ചെയ്യുമ്പോഴും രാഹുല്‍ ഗാന്ധി പറഞ്ഞതിനോട് യോജിക്കുന്നില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞത് പൂര്‍ണമായും തെറ്റാണ്. സവര്‍ക്കറോട് ഞങ്ങള്‍ക്ക് അതിരറ്റ സ്‌നേഹനും ബഹുമാനവുമുണ്ട്. ആളുകളെന്ത് പറഞ്ഞാലും അത് മാറാനും പോകുന്നില്ല’. ഉദ്ധവ് താക്കറെ പറഞ്ഞു.

Story Highlights: case against Rahul Gandhi in Statement against VD Savarkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top