ഐ ലീഗ് ഫുട്ബോൾ; ഐസോളിനെ തകർത്ത് ഗോകുലം കേരള എഫ് സി

ഐ ലീഗ് ഫുട്ബോളിലെ രണ്ടാമത്തെ മത്സരത്തിലും വിജയം തുടർന്ന് ഗോകുലം കേരള എഫ് സി. ഐസോൾ എഫ് സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ വിജയം. 87ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ താഹിർ സമാന്റെ ഗോളിന്റെ പിൻബലത്തിലാണ് ഗോകുലം വിജയതീരത്തെത്തിയത്.
Read Also: ഐ ലീഗ് പോയിന്റ് പട്ടികയിൽ ഗോകുലം കേരള വീണ്ടും ഒന്നാമത്; തകർത്തത് ഇന്ത്യൻ ആരോസിനെ
ഗോകുലത്തിന്റെ ആദ്യ എവേ മത്സരമായിരുന്നു ഇത്. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിലും ഗോകുലം വിജയിച്ചിരുന്നു. മൊഹമ്മദൻസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അന്നും തകർത്തത്. കഴിഞ്ഞ മത്സരത്തിലെ പ്ലയിംഗ് ഇലവനെ തന്നെയാണ് ഗോകുലം ഇത്തവണയും കളത്തിലിറക്കിയത്.
വിജയത്തോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം. തുടർച്ചയായി മൂന്നാം ഐലീഗ് കിരീടം ലക്ഷ്യമിടുന്ന ഗോകുലത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്ന ജയം തന്നെയായിരുന്നു ഇന്നത്തേത്. നവംബർ 22ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഗോകുലം റിയൽ കശ്മീരിനെ നേരിടും.
Story Highlights: I League Football; Gokulam Kerala FC beat Aizawl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here