Advertisement

ഓരോ കോടതി വിധിയും മാര്‍ക്‌സിസ്റ്റ്‌വത്ക്കരണത്തിനുള്ള തിരിച്ചടി: കെ മുരളീധരന്‍

November 18, 2022
Google News 2 minutes Read

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ഓരോ കോടതി വിധിയും സര്‍ക്കാരിന്റെ മാര്‍ക്‌സിസ്റ്റ്‌വത്ക്കരണത്തിനുള്ള തിരിച്ചടിയാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറുടെ കാവിവത്ക്കരണത്തിന് പരിഹാരമല്ല മാര്‍ക്‌സിസ്റ്റ്‌വത്ക്കരണം. സത്യസന്ധമായി നിയമനം നടത്തിയിരുന്നുവെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നുവെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ( k muraleedharan against cpim)

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ മുരളീധരന്‍ മുന്‍ നിലപാട് മയപ്പെടുത്തി. കെ സുധാകരന്‍ വിവാദം അവസാനിച്ച് കഴിഞ്ഞെന്ന് മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതില്‍ മാത്രമാണ് എതിര്‍പ്പ്.

Read Also: ഇന്ത്യയുടെ ന്യൂസീലൻഡ് പര്യടനത്തിന് നാളെ തുടക്കം; സഞ്ജു എവിടെ കളിക്കും?

തരൂരിന് പാര്‍ട്ടിയുടെ താഴെ തട്ടില്‍ ബന്ധമില്ലെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. അത് മറികടക്കാന്‍ തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് സ്വാഗതാര്‍ഹമാണെന്ന് മുരളീധരന്‍ പറഞ്ഞു. ശശി തരൂരിനെ പോലുള്ളവരുടെ സേവനം പാര്‍ട്ടിക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: k muraleedharan against cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here