പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ട്; പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ

കാസർഗോഡ് ഉദ്യാവാറിൽ ഒമ്പത് വയസുകാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ ബന്ധുക്കൾ. പ്രതി ഇതിന് മുമ്പ് പെൺകുട്ടിയുടെ കൂട്ടുകാരെ ആക്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
കൂട്ടുകാരെ കല്ലെറിഞ്ഞുവെന്ന് കുട്ടി ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസമാണ് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞത്. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയോടുള്ള ക്രൂരതയുടെ ദൃശ്യം ട്വന്റിഫോറിന് ലഭിച്ചിരുന്നു. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Read Also: മഞ്ചേശ്വത്ത് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു
Story Highlights: Madrasa student assaulted Kasaragod
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!