Advertisement

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയെ നയിക്കാന്‍ വനിത; മെറ്റ ഇന്ത്യയുടെ മേധാവിയായി സന്ധ്യ ദേവനാഥന്‍

November 18, 2022
Google News 2 minutes Read

ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. 2023 ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥന്‍ പ്രവര്‍ത്തിക്കും.(meta appoints sandhya devanathan as india head)

2016 മുതല്‍ മെറ്റയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് സന്ധ്യ ദേവനാഥന്‍. സിംഗപ്പൂരിലെയും വിയറ്റ്‌നാമിലെയും മെറ്റയുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ തെക്കുകിഴക്കന്‍ ഏഷ്യയിലെ ടെക് ഭീമന്റെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തിച്ചിരുന്നു. 22 വര്‍ഷത്തെ പ്രവൃത്തി പരിചയവും ബാങിങ്, പേയ്മെന്റ്, ടെക്നോളജി രംഗങ്ങളിലും അന്താരാഷ്ട്രതലങ്ങളില്‍ ജോലി ചെയ്ത അനുഭവ സമ്പത്തും ഉള്ള ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ ദേവനാഥന്‍.

Read Also: ‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു

2000ത്തില്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റിയില്‍ നിന്ന് എം.ബി.എ പൂര്‍ത്തിയാക്കിയിരുന്നു. അജിത് മോഹന്‍ രാജി വെച്ച ഒഴിവിലേക്കാണ് സന്ധ്യ ദേവനാഥന്റെ നിയമനം. ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന തരത്തില്‍ മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാന്‍ഡല്‍സന്‍ പറഞ്ഞിരുന്നു.

Story Highlights: meta appoints sandhya devanathan as india head

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here