‘ടി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് കള്ളക്കളിയിലൂടെ; വീണ്ടും മത്സരം നടത്തണമെന്ന് മോദി’; പ്രചരിക്കുന്നതിന് പിന്നിലെ സത്യാവസ്ഥയെന്ത്?

ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഇംഗ്ലണ്ട് കള്ളക്കളിയിലൂടെയാണ് മത്സരം ജയിച്ചതെന്നും വീണ്ടും മത്സരം നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ പരിശോധിക്കാം.(narendra modi about england vs india t20 fact check)

ഐസിസിയോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാച്ച് വീണ്ടും നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രോഹിത് ശര്‍മ ഇപ്പോള്‍ സന്തോഷവാനാണെന്നുമുള്ള തരത്തില്‍ ഹിന്ദി അടിക്കുറിപ്പുകളോടെയാണ് വിഡിയോയും പോസ്റ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയെ 10 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറുകളില്‍ 168/6 എന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയപ്പോള്‍, ഇംഗ്ലണ്ട് 16 ഓവറുകളില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
Read Also: ഗൂഗിൾ പേ വഴി നടത്തുന്ന പണമിടപാട് പരാജയപ്പെട്ടാൽ പരാതിപ്പെടാൻ സാധിക്കില്ലേ ? [ 24 Fact Check]
അതേസമയം വീണ്ടും മാച്ച് നടത്തണമെന്നോ ഇംഗ്ലണ്ട് തെറ്റായ രീതിയിലൂടെയാണ് മത്സരം ജയിച്ചതെന്നോ നരേന്ദ്രമോദി പറഞ്ഞിട്ടില്ല. മാത്രമല്ല, ഇന്ത്യയുടെ തോല്‍വിയെ കുറിച്ച് പ്രധാനമന്ത്രി നവമാധ്യമങ്ങളിലെവിടെയും പ്രതികരിച്ചിട്ടുമില്ല. തെറ്റായ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Story Highlights: narendra modi about england vs india t20 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here