Advertisement

ഗൂഗിൾ പേ വഴി നടത്തുന്ന പണമിടപാട് പരാജയപ്പെട്ടാൽ പരാതിപ്പെടാൻ സാധിക്കില്ലേ ? [ 24 Fact Check]

November 12, 2022
Google News 8 minutes Read
google pay RBI 24 fact check

ഏറ്റവും പ്രചാരമേറിയ ഓൺലൈൻ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിൾ പേക്കെതിരെ വ്യാജ പ്രചാരണം. ഗൂഗിൾ പേ ആർബിഐ അംഗീകൃത ആപ്പ് അല്ലെന്നും അതുകൊണ്ട് തന്നെ ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകളിലുണ്ടാകുന്ന പ്രശ്നങ്ങൾ ആർബിഐയുടെ അധികാര പരിധിയിൽ വരില്ലെന്നുമാണ് പ്രചാരണം. ( google pay RBI 24 fact check )

ലോകമെമ്പാടും ഏറെ ജനപ്രീതിയുള്ള മൊബൈൽ പണമിടപാട് ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. എന്നാൽ പണമിടപാട് നടത്തുമ്പോൾ ഇടയ്‌ക്കെങ്കിലും ആപ്ലിക്കേഷൻ പണിമുടക്കാറുണ്ട്. പണം അക്കൗണ്ടിൽ നിന്ന് പോവുകയും പണം ലഭിക്കേണ്ട വ്യക്തിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്ന സന്ദർഭം വരാറുണ്ട്. എന്നാൽ ഇത് ഉടൻ റീഫണ്ട് ആകുമെങ്കിലും ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉയരാറുണ്ട്. എന്നാൽ ഇത്തരം പരാതികളിൽ ആർബിഐക്ക് ഇടപെടാനാകില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം കുറച്ചൊന്നുമല്ല ഉപഭോക്താക്കളെ ആശങ്കയിലാക്കിയത്.

Read Also: ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

എന്നാൽ വാർത്ത വ്യാജമാണ്. വാർത്ത തള്ളി പ്രസ് ഇൻഫർമെഷൻ ബ്യൂറോ രംഗത്ത് വന്നു. നാഷ്ണൽ പെയ്മന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ നൽകുന്ന വിവരപ്രകാര ഗൂഗിൾ പേ അംഗീകൃത ആപ്ലിക്കേഷനാണെന്ന് പിഐബി ട്വീറ്റ് ചെയ്തു.

Story Highlights: google pay RBI 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here