പൊളിറ്റിക്കല്‍ സയന്‍സ് പഠിപ്പിക്കാന്‍ അധ്യാപകരില്ല; കേരള വര്‍മ കോളജില്‍ എസ്എഫ്‌ഐ പ്രതിഷേധം

തൃശൂര്‍ കേരള വര്‍മ കോളജില്‍ സ്റ്റാഫ് കൗണ്‍സില്‍ ഹാള്‍ ഉപരോധിച്ച് എസ്എഫ്‌ഐ. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ അധ്യാപകനെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അധ്യാപക യോഗം നടക്കുന്ന ഹാള്‍ ഉപരോധിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി പൊളിറ്റിക്കല്‍ സയന്‍സില്‍ വേണ്ടത്ര അധ്യാപകര്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണെന്നാണ് ആരോപണം.
ഗസ്റ്റ് അധ്യാപക റാങ്ക് പട്ടികയില്‍ നിന്ന് അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാല് ദിവസമായി എസ്എഫ്‌ഐ സമരം തുടരുകയായിരുന്നു. ഇതിനിടയിലാണ് അധ്യാപക കൗണ്‍സില്‍ ഹാള്‍ ഉപരോധിച്ചത്. ദേവസ്വം ഭാരവാഹികളും പ്രിന്‍സിപ്പാളും അധ്യാപക- വിദ്യാര്‍ത്ഥി പ്രതിനിധികളും കൂടിയിരുന്ന പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. തൃശൂര്‍ വെസ്റ്റ് സിഐ ടി.പി ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു.
Story Highlights: sfi protest kerala varma college thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here