Advertisement

‘ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടേണ്ട’; ആർഎസ്‌എസിന് സിഖ് സംഘടനയുടെ മുന്നറിയിപ്പ്‌

November 18, 2022
Google News 3 minutes Read

ആർഎസ്‌എസും ബിജെപിയും സിഖുകാരുടെ കാര്യങ്ങളിൽ ഇടപെടുന്നത്‌ നിർത്തണമെന്ന്‌ സിഖ്‌ സംഘടന. ഗുരുദ്വാരകളുടെ ഉന്നതതല സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക്‌ കമ്മിറ്റി (എസ്‌ജിപിസി)യാണ്‌ മുന്നറിയിപ്പ്‌ നൽകിയത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌ജിപിസിയുടെ സ്ഥാപക ദിനത്തിൽ ജനറൽ സെക്രട്ടറി ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവതിന്‌ കത്ത് നൽകി.(sgpc writes to rss to stop interference in sikh issues)

Read Also: ‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു

‘ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരും ബിജെപി നേതാക്കളും എസ്‌ജിപിസിയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയാണ്‌. സംഘടനാ തെരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും പാരമ്പര്യങ്ങൾ തകർക്കുംവിധം ഇടപെട്ടു. ഇത്‌ നിങ്ങളുടെ അറിവോടെയാണെങ്കിൽ നിർത്തണം. അല്ലെങ്കിൽ മതബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്ന നിങ്ങളുടെ ആശയങ്ങളെക്കുറിച്ച്‌ ചിന്തിക്കണം’ കത്തിൽ പറഞ്ഞു.

Story Highlights: sgpc writes to rss to stop interference in sikh issues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here