Advertisement

വെഞ്ഞാറമൂട്ടിലെ ലഹരിവേട്ട; രണ്ടാം പ്രതി മുങ്ങി

November 18, 2022
Google News 1 minute Read

വെഞ്ഞാറമൂട്ടിലെ ലഹരിവേട്ടയിൽ പരിശോധന നടന്ന വീട്ടിൽ കാവൽ ഏർപ്പെടുത്താത്തതിനെ തുടർന്ന് രണ്ടാം പ്രതി മുങ്ങി. അറസ്റ്റിലായ വെഞ്ഞാറമൂട് സ്വദേശി ദിലീപിന്റെ ഭാര്യ പ്രഭുല്ലയാണ് രക്ഷപെട്ടത്.
പ്രഭുല്ലയാണ് വീട്ടിൽ കഞ്ചാവ് ചില്ലറ വിൽപ്പന നടത്തിയിരുന്നത്. പ്രതി സ്ത്രീ ആയതിനെ തുടർന്ന് അറസ്റ്റ് അടുത്ത ദിവസത്തിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ പൊലീസ് എത്തുമ്പോഴേക്കും ഇവർ രക്ഷപെടുകയായിരുന്നു. കണ്ടെടുത്ത തൊണ്ടിമുതലുകളിൽ ഒന്നായ തെലുങ്കാനയിൽ നിന്നെത്തിച്ച റേഷനരിയും വീട്ടിൽ നിന്ന് കടത്തി. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കും ഉൾപ്പടെയാണ് ചൊവ്വാഴ്ച നടന്ന റെയ്ഡിൻ പിടിച്ചെടുത്തത്.

Read Also: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻലഹരിവേട്ട; പാലക്കാട്‌ സ്വദേശിയിൽ നിന്ന് 30 കിലോഗ്രാം ലഹരി മരുന്ന് പിടിച്ചെടുത്തു

Story Highlights: Venjarammoodu Drug Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here