Advertisement

കാറിൽ ലഹരിമരുന്നും,ആയുധങ്ങളും ;യൂട്യൂബര്‍ ‘വിക്കി തഗി’നെ പിന്തുടർന്ന് പിടിച്ച് എക്സൈസ്

November 18, 2022
2 minutes Read

കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്നും തോക്ക് അടക്കമുള്ള ആയുധങ്ങളുമായി വ്ലോഗർ ഉൾപ്പെടെ രണ്ടു പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. യൂട്യൂബര്‍ ആലപ്പുഴ മാവേലിക്കര ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു (25), കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്.വിനീത് (28) എന്നിവരാണ് അറസ്റ്റിലായത്.വാളയാറിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പാലക്കാട് ചന്ദ്രനഗറിൽ നിന്നാണ് എക്സൈസ് പിടികൂടിയത്.(vlogger wikky thug arrested with drugs)

Read Also: ‘ശബരിമലയില്‍ എല്ലാവര്‍ക്കും പ്രവേശനമെന്ന് നിര്‍ദേശം’; വിവാദമായതോടെ പിന്‍വലിച്ചു

സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പാഞ്ഞ വാഹനം ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവ കാറില്‍ നിന്ന് കണ്ടെടുത്തു. വാഹന പരിശോധനയിലാണ് ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ച ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍ കണ്ടെത്തിയത്. കാറിന്റെ ഡാഷില്‍ ഒളിപ്പിച്ചിരുന്ന പോയിന്റ് റ്റു റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു. വിഘ്നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികമാളുകള്‍ പിന്തുടരുന്നുണ്ട്.

Story Highlights: vlogger wikky thug arrested with drugs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top