ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു

ഉത്തരാഖണ്ഡിൽ 700 മീറ്റർ താഴ്‌യുള്ള തോട്ടിലേക്ക് വാഹനം മറിഞ്ഞ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ 12 പേർ മരിച്ചു. ചമോലി ജില്ലയിലെ ഉർഗം-പള്ള റോഡിൽ വെള്ളിയാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 17 യാത്രക്കാരുമായി വന്ന ടാറ്റ സുമോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ മറ്റ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനത്തിൽ അമിതഭാരം കയറ്റിയതായി പറയപ്പെടുന്നു. അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിർദേശം നൽകി. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: 12 Killed After Vehicle Falls Into Gorge In Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here