വീടിന് സമീപം മണ്ണിടുന്നത് ചോദ്യം ചെയ്തു; തിരുവനന്തപുരത്ത് വീട്ടമ്മയ്ക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം നെട്ടയത്ത് വീട്ടമ്മയ്ക്ക് ക്രൂര മര്‍ദനം. കുറ്റിയാമ്മൂട് സ്വദേശി ആശയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടിന് സമീപത്ത് അനധികൃതമായി മണ്ണ് നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന് കാരണം. തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആശ ട്വന്റിഫോറിനോട് പറഞ്ഞു. മര്‍ദിച്ചത് നെട്ടയം സ്വദേശികളായ സന്തോഷ്, മഹേഷ് എന്നിവരെന്ന് വീട്ടമ്മയുടെ ഭര്‍ത്താവ് അജി പറഞ്ഞു.
ഇന്ന് വൈകുന്നേരം മൂന്നരയോടെ കാച്ചാണികുറ്റിയാമ്മൂടാണ് സംഭവം. വീടിന് സമീപത്ത് അനധികൃതമായി മണ്ണ് നിക്ഷേപിക്കാനെത്തിയ ലോറി, വീട്ടമ്മ ആശയും മക്കളും ചേര്‍ന്ന് തടഞ്ഞു. സ്ഥിരമായി മണ്ണ് നിക്ഷേപിക്കുന്നത് മൂലം പൊടി രൂക്ഷമായി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ വീട്ടമ്മ മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും ഒടുവില്‍ ക്രൂരമായ മര്‍ദനത്തിലേക്കുമെത്തി.
Read Also: മൃതദേഹങ്ങള്‍ പത്മത്തിന്റെയും റോസ്‌ലിന്റെയും തന്നെ; ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പൂര്‍ത്തിയായി
ആശയുടെ ഒപ്പമുണ്ടായിരുന്ന മകനും മര്‍ദനമേറ്റു. ക്രൂര മര്‍ദനത്തില്‍ നാല്‍പത്തിയഞ്ചുകാരിയായ ആശയ്ക്ക് കാര്യമായ ക്ഷതം ഏറ്റിട്ടുണ്ട്. പൊലീസില്‍ പരാതിപെടാതിരിക്കാന്‍ ഭീഷണിയും പ്രലോഭനവും ഉണ്ടെന്ന് ആശയുടെ ഭര്‍ത്താവ് പറഞ്ഞു.
വീട്ടമ്മയെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് വട്ടിയൂര്‍ക്കാവ് പൊലീസ് പറഞ്ഞു.
Story Highlights: Housewife brutally beaten at Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here