Advertisement

തെറാനോസ് സ്ഥാപക എലിസബത്ത് ഹോംസിന് 11 വർഷം തടവ്

November 19, 2022
2 minutes Read

വഞ്ചനാക്കേസിൽ തെറാനോസിന്റെ മുൻ സിഇഒ എലിസബത്ത് ഹോംസിന് 11 വർഷത്തിലേറെ തടവ് ശിക്ഷ. തന്റെ കമ്പനിയുടെ രക്തപരിശോധനാ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തിയെക്കുറിച്ച് നിക്ഷേപകരെ കബളിപ്പിച്ചതിനാണ് കോടതി ഉത്തരവ്. നിക്ഷേപകരെ കബളിപ്പിച്ചതിനും സാങ്കേതികവിദ്യയെക്കുറിച്ച് നുണ പറഞ്ഞതിനും മൂന്ന് മാസത്തെ വിചാരണയ്ക്ക് ശേഷം ജനുവരിയിൽ എലിസബത്ത് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.

കാലിഫോർണിയ കോടതിയുടേതാണ് വിധി. ശിക്ഷയ്‌ക്കെതിരെ ഹോംസ് അപ്പീൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കൽ “അടുത്ത സ്റ്റീവ് ജോബ്‌സ്” എന്ന് വാഴ്ത്തപ്പെട്ടിരുന്ന ഹോംസ് ഒരു കാലത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയാണെന്ന് വരെ പറയപ്പെട്ടിരുന്നു. 19-ആം വയസ്സിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ഹോംസ് തെറാനോസ് ആരംഭിച്ചത്.

രോഗനിർണ്ണയത്തിൽ ഒരു വിപ്ലവം കൊണ്ടുവരാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെട്ടതിന് ശേഷം അതിന്റെ മൂല്യം കുത്തനെ ഉയർന്നു. എന്നാൽ ഹോംസ് പറഞ്ഞ സാങ്കേതികവിദ്യ പ്രവർത്തിച്ചില്ല. പിന്നീട് 2018-ഓടെ കമ്പനി പിരിച്ചുവിട്ടു.

Story Highlights: Theranos founder Elizabeth Holmes jailed for fraud

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top