ലോകം ഒറ്റപ്പന്തിൽ; ലോകകപ്പിന് വര്‍ണാഭ തുടക്കം

ലോകം മുഴുവൻ ഇനിയുള്ള നാളുകൾ ഒറ്റപ്പന്തിൽ. ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇനിയുളള 29 ദിവസങ്ങള്‍ ലോകം ആ പന്തിനെ വലയം ചെയ്തുകൊണ്ടിരിക്കും. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത് ( FIFA World Cup Qatar 2022 colorful start ).
സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും കൈകോർക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്‌സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളും അരങ്ങിലെത്തി.
Read Also: കാറിലെ കൂട്ടബലാത്സംഗം; മോഡലിന് ലഹരിമരുന്ന് കൊടുത്തോ എന്നത് അറിയാൻ ശാസ്ത്രീയ പരിശോധന
അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാൻ, പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്ക് എന്നിവർ ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യമായി.
ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ എക്വഡോറും തമ്മിലാണ് ഉദ്ഘാടനമത്സരം. അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് മത്സരം.
Story Highlights: FIFA World Cup Qatar 2022 colorful start
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here