Advertisement

ഗാസിയാബാദ്‌ റാഡിസൺ ബ്ലൂ ഹോട്ടൽ ഉടമ അമിത് ജെയിനെ മരിച്ച നിലയിൽ കണ്ടെത്തി

November 20, 2022
Google News 2 minutes Read
radison blue hotel owner amit jain found dead

ഗാസിയാബാദ്‌ റാഡിസൺ ബ്ലൂവിന്റെ ഉടമ അമിത് ജെയിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ കോമൺ വെൽത്ത് ഗെയിംസ് വില്ലേജിലെ വസതിയിലാണ് അമിത് ജെയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ( radison blue hotel owner amit jain found dead )

ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് അമിത് ജെയിനെ കണ്ടെത്തിയത്. നോയിഡയിലെ പുതിയ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അമിത് ജെയിൻ കോമൺ വെൽത്ത് ഗെയിംസ് വില്ലേജിലെ ഫ്‌ളാറ്റിലെത്തിയത്. പിന്നീട് ഫ്‌ളാറ്റിൽ നിന്ന് കുറച്ച് സാധനങ്ങളെടുക്കാൻ മകൻ എത്തിയപ്പോഴാണ് അച്ഛൻ അമിത് ജെയിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: radison blue hotel owner amit jain found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here