മറഡോണയുടെ സ്വര്‍ണശില്‍പ്പവുമായി ബോബി ചെമ്മണ്ണൂർ ഖത്തറിലേക്ക് പുറപ്പെട്ടു

ബോബി ചെമ്മണ്ണൂർ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോള്‍ അനുസ്മരിച്ചുകൊണ്ട് താരത്തിൻ്റെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായ് യാത്ര തിരിച്ചു. വിദ്യാര്‍ത്ഥികള്‍, കായികപ്രേമികള്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഈ യാത്രയില്‍ പങ്കുചേരും. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.
ലഹരിക്കെതിരായി വിദ്യാര്‍ത്ഥികളെ അണിനിരത്താന്‍ തെരഞ്ഞെടുക്കപ്പെട്ട വിവിധ കലാലയങ്ങളിലൂടെ സഞ്ചരിച്ച് ‘ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി’ എന്ന മറഡോണയുടെ സന്ദേശവുമായാണ് ബോചെയുടെ പ്രയാണം. കൂടാതെ ‘ഇന്ത്യ അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ കളിക്കും’ എന്ന ലക്ഷ്യത്തിനായി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുള്ള പദ്ധതിക്കും ഈ യാത്രയില്‍ ബോചെ തുടക്കം കുറിക്കും.
തിരുവനന്തപുരത്തെ കാര്യവട്ടം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് പ്രയാണം ആരംഭിച്ചു. മന്ത്രി മുഹമ്മദ് റിയാസ് കിക്കോഫും ഫ്‌ളാഗ് ഓഫും ചെയ്തുകൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പി. പ്രസാദ്, ആൻ്റണി രാജു, രമ്യ ഹരിദാസ് എം.പി എന്നിവര്‍ സംസാരിച്ചു.
Story Highlights : Bobby Chemmannur off to Qatar with Maradona’s gold sculpture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here