Advertisement

പ്രവാസികള്‍ക്ക് ആശ്വാസം; കുവൈത്തില്‍ കുടുംബ വിസ നല്‍കുന്നത് ഇന്നുമുതല്‍ പുനരാരംഭിക്കും

November 21, 2022
Google News 2 minutes Read

കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇന്ന് മുതല്‍ കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുവാന്‍ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകര്‍ക്ക് 500 ദിനാറില്‍ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. മക്കളെ കൊണ്ടു വരുന്നതിന് പിതാവിനും മാതാവിനും സാധുവായ റെസിഡന്‍സി ഉണ്ടായിരിക്കണം. ആദ്യ ഘട്ടത്തില്‍ 5 വയസ്സിനു താഴെയുള്ള മക്കളുടെ വിസ അപേക്ഷയാണ് സ്വീകരിക്കുക. ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടിയാണെങ്കില്‍ താമസ കാര്യ വിഭാഗം മാനേജരുടെ പ്രത്യേക അനുമതി പ്രകാരം ശമ്പള വ്യവസ്ഥയില്‍ ഇളവ് നല്‍കും. (Family visas in Kuwait will resume from today)

ഇറാന്‍, ഇറാഖ്, പാകിസ്താന്‍, യെമന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക് കുടുംബ വിസ അനുവദിക്കില്ല. ഭാര്യ, കുട്ടികള്‍ എന്നിവര്ക്കാണ് ഈ ഘട്ടത്തില്‍ വിസ അനുവദിക്കുന്നതെങ്കിലും അടുത്ത ഘട്ടത്തില്‍ മാതാപിതാക്കള്‍ക്കും രക്തബന്ധുക്കള്‍ക്കും വിസ അനുവദിക്കും.

Read Also: ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ​ഗോൾ വാർ നിയമത്തിൽ മുങ്ങി

കൊവിഡ് വ്യാപനം കുറഞ്ഞതിനെത്തുടര്‍ന്ന് കുടുംബ വിസ നല്‍കുന്നത് പുനരാരംഭിച്ചെങ്കിലും പുതിയ സംവിധാനം കൊണ്ടുവരുന്നതിന് മുന്നോടിയായി ജൂണ്‍ മാസമാണ് വിസ നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തിയത്. എന്നാല്‍ വാണിജ്യ ആവശ്യത്തിനുള്ള വിസകള്‍ നിബന്ധനകളോടെ അനുവദിച്ചിരുന്നു. പുതിയ തീരുമാനം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും.

Story Highlights: Family visas in Kuwait will resume from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here