ഖത്തർ ലോകകപ്പ്; ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി

2022 ഖത്തർ ലോകകപ്പിൽ ഇക്വഡോർ നേടിയ ആദ്യ ഗോൾ വാർ നിയമത്തിൽ മുങ്ങി. മൂന്നാം മിനിറ്റിൽ ഖത്തറിനെതിരെ നേടിയ ഗോൾ ആദ്യം അനുവദിച്ചെങ്കിലും പിന്നീട് വിഡിയോ പരിശോധനയിൽ ഗോളല്ലെന്ന് കണ്ടെത്തുകയായിരുന്നു. മത്സരം ആരംഭിച്ച് മിനിട്ടുകൾ പിന്നിട്ടപ്പോഴാണ് 13-ാം നമ്പർ താരം ഇന്നർ വലൻസിയ ഗോൾ നേടിയത്. എന്നാൽ വാർ നിയമത്തിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടതോടെ ഗോൾ നഷ്ടമാവുകയായിരുന്നു. ( Qatar World Cup first goal var ).
5-3-2 എന്ന ഫോർമാറ്റാണ് ഖത്തറിന്റേത്. 4-4-2 എന്ന ഫോർമാറ്റിലാണ് ഇക്വഡോർ കളിക്കുന്നത്. ആദ്യ നിമിഷങ്ങളിൽ തന്നെ മുൻതൂക്കം സ്ഥാപിക്കാനാനുള്ള ശ്രമിത്തിലാണ് ഇരു ടീമുകളും. ഇറ്റലിക്കാരനായ ഡാനിയേൽ ഒർസറ്റോയാണ് കളി നിയന്ത്രിക്കുന്നത്.
ഖത്തർ ടീം : സാദ് അൽഷീബ്; പെഡ്രോ മിഗുവേൽ, ബൗലേം ഖൗഖി, ബാസം ഹിഷാം, അബ്ദുൽകരീം ഹസ്സൻ, ഹമാം അഹമ്മദ്; അബ്ദുൽ അസീസ് ഹാതം, ഹസ്സൻ അൽഹൈദോസ്, കരീം ബൗദിയാഫ്; അക്രം അഫീഫ്, അൽമോസ് അലി.
ഇക്വഡോര്‍ ടീം: ഗലിൻഡസ്; പ്രെസിയാഡോ, ടോറസ്, ഹിൻകാപ്പി, എസ്റ്റുപിനാൻ; പ്ലാറ്റ, മെൻഡെസ്, കൈസെഡോ, ഇബാര; വലെൻസിയ, എസ്ട്രാഡ.
Story Highlights: Qatar World Cup first goal var
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here