ഭൂകമ്പത്തിൽ വീട് നഷ്ട്ടപെട്ടവരെ പാർപ്പിക്കാൻ ഖത്തർ വക 10,000 ലോകകപ്പ് ക്യാബിനുകൾ
തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ടവരെ പാർപ്പിക്കാൻ ലോകകപ്പ് വേളയിൽ ഉപയോഗിച്ച ക്യാബിനുകളും കാരവാനുകളും അയക്കുമെന്ന് ഖത്തർ അറിയിച്ചു. ഫെബ്രുവരി ആറിനാണ് ലോകത്തെ നടുക്കിയ ഭൂചലനം തുർക്കിയിലും സിറിയയിലും ഉണ്ടാകുന്നത്. ഇതുവരെ കുറഞ്ഞത് 33000 പേര് മരണപ്പെടുന്നു എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾ തുർക്കിക്കും സിറിയക്കും സഹായങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. Qatar Donates World Cup Cabins To Turkey and Syria
Read Also: പ്രാണികളെ ചേർത്തുണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ നിരോധിച്ച് ഖത്തർ
തുർക്കിയിലെയും സിറിയയിലെയും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ലോകകപ്പ് വേളയിലേക്ക് വേണ്ടി രൂപപ്പെടുത്തിയ ക്യാബിനുകളും കാരവാനുകളും ദുരന്ത ബാധിത മേഖലയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ അറിയിച്ചിട്ടുണ്ട്. തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുമെന്നും അവർ അറിയിച്ചു.
കഴിഞ്ഞ വര്ഷം 2022 ലെ ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചപ്പോൾ താത്ക്കാലികാലികമായി ഉണ്ടാക്കിയ ക്യാബിനുകൾ ടൂർണമെന്റിന് ശേഷം ആവശ്യക്കാർക്ക് നൽകുമെന്ന് അറിയിച്ചിരുന്നു. അവ ഭൂകമ്പ ബാധിത രാജ്യങ്ങളിലേക്ക് നൽകാനാണ് ഇപ്പോൾ തീരുമാനം. ഇന്ന് ദോഹ തുറമുഖത്ത് നിന്ന് തുർക്കിയിലേക്ക് സാധനങ്ങളുമായി ആദ്യ കപ്പൽ പുറപ്പെടും. നിലവിൽ തുർക്കിയിലുള്ള ഏറ്റവും വലിയ രക്ഷാദൗത്യ സംഘങ്ങളിൽ ഒരെണ്ണം ഖത്തറിനെയാണ്.
Story Highlights: Qatar Donates World Cup Cabins To Turkey and Syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here