പ്രാണികളെ ചേർത്തുണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ നിരോധിച്ച് ഖത്തർ
പ്രാണികളെ ചേർത്തുണ്ടാക്കുന്ന ഭക്ഷ്യ വിഭവങ്ങൾ ഖത്തർ നിരോധിച്ചു. പ്രാണികൾ അടങ്ങുന്ന ഭക്ഷണം ഹലാൽ ചട്ടങ്ങൾ അനുവർത്തിക്കുന്നില്ല. ആഹാരത്തിൽ നിന്ന് കൂടുതൽ പ്രോട്ടീൻ ലഭിക്കുന്നതിനായി പ്രാണികളെ ഉപയോഗിക്കാം എന്ന യൂറോപ്പ്യൻ യൂണിയൻ അംഗീകരിച്ചശേഷമാണ് ഖത്തർ ഇത്തരമൊരു നിലപാട് എടുക്കുന്നത്. ഖത്തറിൽ ഭക്ഷണമായി പ്രാണികളെ നിരോധിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. Qatar bans eating insects
Read Also: ഖത്തർ സന്ദർശിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; ആദ്യ ഘട്ടം ഫെബ്രുവരി 1 മുതൽ
ഭക്ഷ്യ ഉൽപാദനത്തിൽ പ്രാണികളുടെ ഉപയോഗം അംഗീകരിക്കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനങ്ങൾ പ്രചരിക്കുന്നത് കണക്കിലെടുത്ത്, ഹലാൽ ഭക്ഷ്യ സാങ്കേതിക നിയന്ത്രണങ്ങൾ മുൻനിർത്തി പ്രാണികൾ അടങ്ങിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണിയിൽ നിരോധിക്കുന്നുവെന്ന് ഖത്തറിന്റെ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
— وزارة الصحة العامة (@MOPHQatar) February 2, 2023
ഗൾഫ് കോപ്പറേഷൻ കൌൺസിൽ അഥവാ ജിസിസിയിലെ ചട്ടങ്ങൾക്കും പ്രാണികളുടെയും അവയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സപ്ലിമെന്റുകളുടെയും പ്രോട്ടീനുകളുടെയും ഉപയോഗം ഒഴിവാക്കണമെന്ന മതപരമായ അഭിപ്രായത്തിനും അനുസരിച്ചാണ് നിരോധനമെന്ന് മന്ത്രാലയം അറിയിച്ചു.
Story Highlights: Qatar bans eating insects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here