Advertisement

ഖത്തർ സന്ദർശിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധം; ആദ്യ ഘട്ടം ഫെബ്രുവരി 1 മുതൽ

January 29, 2023
Google News 3 minutes Read
Ministry of Public Health

ഖത്തറിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. കൂടാതെ, ഖത്തർ സന്ദശിക്കുവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കും. ഖത്തറിലെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട 2021-ലെ 22-ാം നിയമം അനുസരിച്ച്, സന്ദർശകർ അടക്കമുള്ളവർ രാജ്യത്തിൻറെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സ്‌കീമിൽ പരിരക്ഷിക്കപെടുമെന്ന വ്യവസ്ഥ അനുസരിച്ചാണ് ഇങ്ങനെയൊരു നീക്കം. പൊതുജനാരോഗ്യ മന്ത്രാലയത്തിൽ രജിസ്‌റ്റർ ചെയ്‌ത ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് സന്ദർശകർക്ക് ഇൻഷുറൻസ് പോളിസി ലഭിക്കുന്നതിനായുള്ള ക്രമീകരങ്ങൾ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഖത്തറിൽ ആരംഭിച്ചുകഴിഞ്ഞു. mandatory health insurance for visitors in qatar

Read Also: പ്രവാസികൾക്കായി നോർക്ക സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: പി ശ്രീരാമകൃഷ്ണൻ

സന്ദർശകർക്കായുള്ള ഇൻഷുറൻസ് പോളിസിയിൽ അടിയന്തര-അപകട സേവനങ്ങൾ മാത്രമേ ലഭ്യമാകുകയുള്ളു എന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിമാസം 50 റിയാലാണ് ഈ പോളിസിയുടെ പ്രീമിയം. കൂടാതെ, കൂടുതൽ സേവനങ്ങൾ നൽകുന്ന പോളിസിയും സന്ദർശകർക്ക് എടുക്കാൻ സാധിക്കുമെങ്കിലും അവ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പ്രീമിയങ്ങൾക്ക് അനുസരിച്ച് വ്യത്യാസം വരും.

നിലവിൽ, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നൽകിയ ഇൻഷുറൻസ് കമ്പനികളുടെ ലിസ്റ്റിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്ത് പൊളിസിയ്ക്കായി അപേക്ഷിക്കാം. ഖത്തറിലേക്ക് സന്ദർശക വിസക്ക് അപേക്ഷിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. അന്താരാഷ്‌ട്ര ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ളവരുടെ ഇൻഷുറൻസ് പോളിസിയിൽ ഖത്തർ ഉൾപെട്ടിരിക്കണമെന്നും കൂടാതെ, അവർ രാജ്യത്ത് താമസിക്കുന്ന സമയത്ത് അതിന് സാധുതയും ഉണ്ടായിരിക്കണം. അവ ഖത്തർ അംഗീകരിച്ച ഇൻഷുറൻസ് കമ്പനികൾ നൽകുന്നതും ആയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Story Highlights: mandatory health insurance for visitors in qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here