ലോകകപ്പ് ഫുട്ബോൾ സുരക്ഷാ ദൗത്യം; സഹകരിച്ച സൗഹൃദ രാഷ്ട്രങ്ങൾക്ക് ഖത്തറിന്റെ ആദരം

ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി ഖത്തർ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സേനാ വിഭാഗങ്ങളുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പ്രശംസിച്ചു.(Qatars honor those who provided security in world cup football)
നവംബർ- ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയൊരുക്കിയ ഫിഫ ലോകകപ്പിൽ പഴുതടച്ച സുരക്ഷയൊരുക്കിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അല്‍താനിയുടെ നേതൃത്വത്തിൽ ആദരവ് നൽകിയത്.
Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍
ലോകകപ്പിന് മാസങ്ങൾക്കു മുമ്പു തന്നെ ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് സെക്യൂരിറ്റി ഓപറേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സുരക്ഷ തയാറെടുപ്പുകൾ നടത്തിയിരുന്നു.13ഓളം സൗഹൃദ രാജ്യങ്ങളുടെ സേനാ വിഭാഗങ്ങളുടെ സഹകരണവും പങ്കാളിത്തവും ഖത്തറിന്റെ ലോകകപ്പ് സുരക്ഷയിൽ നിർണായക പങ്കുവഹിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഖത്തറിന്റെ സുരക്ഷാ സന്നാഹവും മികവും പ്രശംസിക്കപ്പെട്ടിരുന്നു.
Story Highlights: Qatars honor those who provided security in world cup football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here