100 തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും 101–ാം തവണ സമ്മതമില്ലെങ്കിൽ അത് ബലാത്സംഗം; എല്‍ദോസ് കേസിൽ ഹൈക്കോടതി

100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101–ാം തവണ സമ്മതമില്ലെങ്കിൽ അത് ബലാത്സംഗമാണെന്ന് ഹൈക്കോടതി പരാമർശം. ബലാത്സംഗ കേസിൽ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു പരാമർശം. ഹർജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.
ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നില്ലല്ലോ എന്ന് കോടതി ആരാഞ്ഞു. എഫ്ഐആറിലും ആദ്യഘട്ടത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി സൂചിപ്പിക്കുന്നു. എല്‍ദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെ തോന്നുന്നതായി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ചൂണ്ടിക്കാട്ടി. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നിന്നും വിളിച്ചുവരുത്തിയ രേഖകളും ഹൈക്കോടതി പരിശോധിച്ചു.
Read Also: ‘ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെ’; എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍
എം.എൽ.എ ആയതിനാൽ ഇരയെ സ്വാധീനിച്ചെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. കേസ് ഡയറി ഉള്‍പ്പെടെ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പരാതിക്കാരിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു പരാതിക്കാരിയുമായി ഉണ്ടായത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നോ എന്നു പരിശോധിക്കണമെന്ന് ഹൈക്കോടതി നേരത്തേ ചോദിച്ചിരുന്നു.
Story Highlights : High Court in Eldhose Kunnappilly mla case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here