Advertisement

‘ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെ’; എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

November 15, 2022
Google News 1 minute Read
Government appeal against Eldhose Kunnappilly mla

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഹൈകോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമായിരുന്നോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെതെന്ന ചോദ്യമായിരുന്നു അതില്‍ പ്രധാനം.

പ്രതിയുമായി മാനസികമായും അല്ലാതെയും അടുപ്പത്തില്‍ ആയിരുന്നു എന്ന പരാതിക്കാരിയുടെ ആദ്യ മൊഴിയിലൂടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെയാണെന്നാണ് സര്‍ക്കാരിന്റെ വാദം.

Read Also: തൃക്കാക്കര കൂട്ടബലാംത്സംഗം; പ്രതി സിഐ സുനു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

അതേസമയം ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. എല്‍ദോസിന്റെ കുടുംബം സ്വാധീനിച്ചിരുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എം.എല്‍.എ യുടെ ഭാര്യ ഇരയുമായി നടത്തിയ വാട്ട്‌സാപ്പ് ചാറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

Story Highlights: Government appeal against Eldhose Kunnappilly mla

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here