Advertisement

രാഹുലിന്റെയും കാര്‍ത്തികയുടെയും വിവാഹ ക്ഷണക്കത്തിന് മറുപടിയെഴുതി ഇന്ത്യൻ ആർമി

November 21, 2022
Google News 2 minutes Read
Indian Army reply Rahul Karthika

മലയാളി ദമ്പതികൾ ഇന്ത്യൻ സേനയ്ക്ക് അയച്ച വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ദമ്പതികൾക്ക് മറുപടിക്കത്തെഴുതി ആർമി. രാഹുലും കാര്‍ത്തികയുമാണ് ഇന്ത്യന്‍ സൈന്യത്തെ തങ്ങളുടെ വിവാഹത്തിന് ക്ഷണിച്ച് കൊണ്ട് കത്ത് അയച്ചത്. ഇന്ത്യന്‍ സൈന്യം രാഹുലിനെ ഇന്‍സ്റ്റഗ്രാമില്‍ ടാഗ് ചെയ്ത് കൊണ്ടാണ് ആശംസ അറിയിച്ചത്. ( Indian Army wrote a reply to Rahul and Karthika ).

വിവാഹത്തിന് ക്ഷണിച്ചതിന് നവ ദമ്പതികൾക്ക് ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയാണെന്നും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു എന്നുമാണ് സൈന്യത്തിന്റെ മറുപടി കുറിപ്പിലുള്ളത്. സൈന്യത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിന് താഴെ കമന്റ് ബോക്‌സില്‍ ദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടും സൈന്യത്തെ അഭിനന്ദിച്ചുമുള്ള കമന്റുകൾ നിറയുകയാണ്.

ക്ഷണക്കത്തിനൊപ്പം സൈന്യത്തോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന കുറിപ്പ് കൂടി രാഹുലും കാര്‍ത്തികയും പങ്കുവെച്ചിരുന്നു. രാജ്യത്തിന് വേണ്ടിയുള്ള ധീരതയ്ക്കും ത്യാഗത്തിനും നന്ദി അറിയിച്ച് കൊണ്ടുള്ള കുറിപ്പിനാണ് സൈന്യം മറുപടിക്കത്തെഴുതിയത്.

രാഹുലും കാര്‍ത്തികയും വിവാഹിതരായത് നവംബര്‍ പത്തിനായിരുന്നു. ബന്ധുക്കളെ ക്ഷണിക്കുന്നതിനായി പ്രിന്റ് ചെയ്ത കത്തിലൊന്നാണ് സൈന്യത്തിനും അയച്ചത്. നിങ്ങള്‍ കാരണം, ഞങ്ങള്‍ സമാധാനത്തോടെ ഉറങ്ങുന്നുഎന്നും ഞങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായ ദിനങ്ങള്‍ നല്‍കിയതിന് നന്ദി എന്നുമായിരുന്നു കത്തിലുണ്ടായിരുന്നത്.

Story Highlights : Indian Army wrote a reply to Rahul and Karthika

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here