Advertisement

രാജി സന്നദ്ധത അറിയിച്ചെന്ന് പ്രചാരണം; കെ.സുധാകരന്റെ പരാതി ഡി.ജി.പി പ്രാഥമിക അന്വേഷണത്തിന് കൈമാറി

November 21, 2022
1 minute Read

കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിപ്പിച്ച വ്യാജക്കത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ നൽകിയ പരാതി ഡി.ജി.പി പ്രാഥമിക അന്വേഷണത്തിന് കൈമാറി. വ്യാജരേഖ ചമയ്ക്കലിനും വ്യക്തിഹത്യയ്ക്കും കേസെടുക്കണമെന്നായിരുന്നു കെ.സുധാകരന്റെ ആവശ്യം. വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമങ്ങൾ തനിക്കെതിരെ വാർത്ത നൽകിയെന്നും അതിന്റെ നിജസ്ഥിതിയും ഉറവിടവും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Read Also: ജനാധിപത്യത്തിന്റെ വിജയം, തട്ടിക്കൂട്ട് പദ്ധതികളുമായി ഇനിയും വരരുത്; സിൽവർ ലൈനിൽ കെ സുധാകരൻ

ആർഎസ്എസിനെ പരാമർശിച്ചുള്ള പ്രസംഗം വിവാദമായതിനു പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാൻ സന്നദ്ധത അറിയിച്ച് കെ. സുധാകരൻ രാഹുൽഗാന്ധിക്ക് കത്തയച്ചു എന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇത്തരത്തിലൊരു കത്ത് താൻ അയച്ചിട്ടില്ലെന്ന് പറഞ്ഞ് കെ സുധാകരൻ രംഗത്ത് വരികയായിരുന്നു.

Story Highlights: K Sudhakaran Filed Complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top