മറ്റൊരാളെ വിവാഹം കഴിച്ചതിൽ പ്രതികാരം; യുവതിയെ വെട്ടിനുറുക്കി യുവാവ്

ഡൽഹിയിലെ ശ്രദ്ധാ മോഡൽ കൊലപാതകം ഉത്തർ പ്രദേശിലും. 22 കാരിയായ ആരാധന പ്രജാപതി യുവതിയെ ആറ് കഷ്ണങ്ങളാക്കിയാണ് യുവാവ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പ്രിൻസ് രാജ അറസ്റ്റിലായി. യുവതി മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ( man kills ex girlfriend chops up her body )
നവംബർ 9നാണ് പ്രിൻസ് ആരാധനയെ കൂട്ടി ക്ഷേത്രത്തിലെത്തുന്നത്. തുടർന്ന് സമീപത്തുള്ള കരിമ്പിൻ കാട്ടിൽ കൊണ്ടുപോയി ബന്ധു സർവേഷിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ശരീരം ആറ് കഷ്ണമാക്കി വെട്ടി പൊളിത്തീൻ ബാഗിലാക്കുകയും ചെയ്തു. കുറച്ച് അകലെയുള്ള കുളത്തിൽ ആരാധനയുടെ വെട്ടിമാറ്റിയ തല ഉപേക്ഷിച്ചു. പിന്നീട് ശരീര ഭാഗങ്ങൾ വിവിധ പ്രദേശങ്ങളിൽ വലിച്ചെറിയുകയായിരുന്നു. പശ്ചിമി ഗ്രാമത്തിന് പുറത്തുള്ള കിണറിൽ ചില ശരീര ഭാഗങ്ങൾ പ്രദേശവാസികൾ കണ്ടെത്തിയതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ആരാധനയാണെന്ന് കണ്ടെത്തുകയും അന്വേഷണം മുൻ കാമുകൻ പ്രിൻസിലേക്ക് തിരിയുകയുമായിരുന്നു. യുവതിയുടെ തല കണ്ടെടുക്കാനുള്ള തെളിവെടുപ്പിനിടെ പ്രിൻസ് രാജ പൊലീസുമായി ഏറ്റമുട്ടി. ഏറ്റമുട്ടലിൽ പ്രിൻസിന് പരുക്കേറ്റിട്ടുണ്ട്.
Story Highlights: man kills ex girlfriend chops up her body
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here