Advertisement

സംസ്ഥാനത്തെ പാലങ്ങളുടെ അറ്റകുറ്റപ്പണി അടുത്ത വര്‍ഷത്തോടെ: മന്ത്രി

November 21, 2022
2 minutes Read
muhammed riyas visit paris today

സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചിറയിന്‍കീഴ് മണ്ഡലത്തിലെ കഠിനംകുളം കായലിനു കുറുകെ പുനര്‍നിര്‍മ്മിച്ച പുതുക്കുറിച്ചി പാലവും വെട്ടുറോഡ് സെന്റ് ആന്‍ഡ്‌റൂസ് റോഡും മംഗലപുരം പഞ്ചായത്തിലെ മുറിഞ്ഞപാലവും തോന്നയ്ക്കല്‍ – കലൂര്‍ മഞ്ഞമല റോഡും തോന്നയ്ക്കല്‍ – വാലിക്കോണം വെയിലൂര്‍ റോഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശ ഹൈവേയേയും കണിയാപുരത്തേയും ബന്ധിപ്പിക്കുന്ന പുതുക്കുറിച്ചി പാലത്തിലൂടെ രണ്ട് വരി ഗതാഗതം സാധ്യമാകും. അഞ്ച് കോടി രൂപയാണ് പദ്ധതിചെലവ്. ഇരുവശങ്ങളിലുമായി 1.5 മീറ്റര്‍ വീതിയിലുള്ള നടപ്പാത സൗകര്യവുമുണ്ട്. വേളി, കഴക്കൂട്ടം, പെരുമാതുറ, കഠിനംകുളം, കണിയാപുരം തുടങ്ങിയ അനുബന്ധ പ്രദേശങ്ങളെ പാലം ബന്ധിപ്പിക്കുന്നുണ്ട്. രണ്ട് കോടി രൂപ ചെലവിൽ വീതി കൂട്ടി പുനര്‍ നിര്‍മ്മിച്ച മുറിഞ്ഞ പാലം ദേശീയപാതയെയും വേങ്ങോട്-പോത്തന്‍കോട് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു.

Story Highlights: Repair of state’s bridges by next year: Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top