ശശി തരൂരിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കോ ? പ്രേക്ഷകർക്ക് അഭിപ്രായം രേഖപ്പെടുത്താം

ശശി തരൂരിന്റെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കിയത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിൽ ‘ശശി തരൂരിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കോ ?’ എന്ന ചോദ്യം മുന്നോട്ട് വയ്ക്കുകയാണ് ട്വന്റിഫോർ. www.youtube/24onlive എന്ന യുട്യൂബ് ചാനൽ ലൈക്ക് ചെയ്ത് കമ്മ്യൂണിറ്റി എന്ന തലക്കെട്ടിനു താഴെ നിങ്ങൾക്ക് വോട്ടു രേഖപ്പെടുത്താം ( youtube poll shashi tharoor )
‘ശശി തരൂരിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കോ ?’
ഉത്തരം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.youtube.com/post/UgkxdPo9VCsE0hXXWY746Doc83IgBXzt0qfB
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം കേരളത്തിൽ സജീവമാവുകയെന്ന ലക്ഷ്യവുമായ ശശി തരൂർ എം.പി നടത്തുന്ന മലബാർ പര്യടനം തുടരുകയാണ്. ശശി തരൂരിന്റെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കിയതിനെതിരെ എം.കെ രാഘവൻ എം.പി ഇന്ന് എഐസിസിക്ക് പരാതി നൽകും .സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുകയാണെന്ന പ്രചരണം തള്ളാതെയാണ് തരൂരിന്റെ പര്യടനം.
യൂത്ത്‌കോൺഗ്രസ് പരിപാടി അവസാന നിമിഷം റദ്ദാക്കിയെങ്കിലും എം.കെ രാഘവൻ എം.പി അതേ വേദിയിൽ ജവഹർ യൂത്ത് ഫൗണ്ടേഷന്റെ പേരിൽ പരിപാടി സംഘടിപ്പിച്ചു. പരിപാടി റദ്ദാക്കിയതിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് എം കെ രാഘവൻ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. വിവാദങ്ങൾ മുറുകുമ്പോഴും രാത്രി വൈകിയും തരൂർ പര്യടനം തുടർന്നു.
താഴെത്തട്ടിൽ സ്വാധീനമില്ലെന്നതാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കവേ ശശി തരൂരിനെതിരെ കേരള നേതാക്കൾ ഉയർത്തിയ പ്രധാന ആരോപണം. സംഘടനാതലത്തിൽ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അതിന് പരിഹാരം കാണുന്നതിനൊപ്പം പൊതുസമൂഹത്തിൽ തനിക്കുള്ള സ്വീകാര്യതയും പിന്തുണയും കൂടി നേട്ടമാക്കി മാറ്റാനാണ് തരൂരിന്റെ തീരുമാനം. കേരളം ലക്ഷ്യമാക്കി കഴിഞ്ഞെന്ന് തരൂരിന്റെ വാക്കുകളിൽ വ്യക്തം. 14 ജില്ലകളിലും സജീവമാകും തരൂർ.തരൂരിനെ അവഗണിക്കാനാവില്ലെന്ന് മലബാറിൽ കരുക്കൾ നീക്കുന്ന എം.കെ.രാഘവനും വ്യക്തമാക്കി. ശശി തരൂർ കേരളത്തിൽ സജീവമാകുന്നത് കെ.മുരളീധരൻ സ്വാഗതം ചെയ്തതും ശ്രദ്ധേയമായി. എന്നാൽ തരൂരിന്റെ കേരള പര്യടനത്തിൽ കെ.സി വേണുഗോപാലിന് അതൃപ്തിയുണ്ടെന്നാണ് ആക്ഷേപം. തരൂരിന്റെ പര്യടനം ഇന്നും തുടരും.
Story Highlights: youtube poll shashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here