അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ; ഒരു ഗോളിന് മുന്നിൽ

ലോകകപ്പ് ഗ്രൂപ്പിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 2- 1 ന് സൗദി മുന്നിലെത്തി. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവരാണ് സൗദിക്കായി ലക്‌ഷ്യം കണ്ടത്ത്. പത്താം മിനിറ്റിൽ ലയണൽ മെസിയാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു.
ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് നേടിയ ഗോളാണ് അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
Story Highlights : Argentina vs Saudi Arabia Live Score
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here