Advertisement

കാർഗിലിൽ ഭൂചലനം; നാശഷ്ടമില്ല

November 22, 2022
Google News 1 minute Read
earthquake hits kargil

കാർഗിലിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാർഗിലിൽ നിന്ന് 191 കിമി വടക്ക് മാറിയാണ് പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 10 മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. ( earthquake hits kargil )

നേരത്തെ സോളമൻ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനം 20 സെക്കൻഡോളം ദൈർഘ്യമേറിയതായിരുന്നു.

ചലനം ഉണ്ടായ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം നിലച്ചു. അതിശക്തമായ ചലനമായിരുന്നുവെങ്കിലും നാശനഷ്ടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന് പിന്നാലെ മൂന്ന് തവണ തുടർചലനങ്ങളുമുണ്ടായതായി ബിബിസി റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിന് തൊട്ടുപിന്നാലെയാണ് സോളമൻ ദ്വീപ് സമൂഹത്തിലും ഭൂകമ്പമുണ്ടായത്. ഇന്തോനേഷ്യയിൽ 162 പേർക്കാണ് ജീവൻ നഷ്ടമായത്.

Story Highlights : earthquake hits kargil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here