Advertisement

വാളയാറിൽ മാരക ലഹരി മരുന്നായ മെത്തഫിറ്റമിനുമായി എൻജിനീയറിങ് വിദ്യാർഥികൾ പിടിയിൽ

November 22, 2022
Google News 1 minute Read
Engineering students arrested Methamphetamine Drug

പാലക്കാട് വാളയാറിൽ ലഹരി മരുന്നുമായി യുവാക്കൾ എക്സൈസിന്റെ പിടിയിലായി. 20 ഗ്രാം മെത്തഫിറ്റമിനുമായി എൻജിനീയറിങ് വിദ്യാർഥികൾ ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്. എറണാകുളം, കണ്ണൂർ, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് മെത്തഫിറ്റമിൻ പിടികൂടിയത്. ( Engineering students arrested with Methamphetamine Drug ).

നജിൽ മുഹമ്മദ്, സഞ്ജീദ് അലി, മുഹമ്മദ് സജീദ്, അശ്വിൻ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ എക്സൈസ് സംഘം യുവാക്കളെ പിടികൂടുകയായിരുന്നു. സംസ്ഥാനത്തേക്ക് കഞ്ചാവിന്റെ വരവ് കുറഞ്ഞതോടെ സിന്തറ്റിക് ഡ്രഗുകളുടെ വരവ് വർദ്ധിച്ചതായാണ് എക്സൈസ് വ്യക്തമാക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here